കൊഴുപ്പ്‌ കുറയ്‌ക്കാന്‍ മുന്തിരി ജ്യൂസ്‌

കൊഴുപ്പുള്ള ആഹാരം കഴിക്കാന്‍ പാടില്ലാത്തവര്‍ക്ക്‌ ആശ്വാസമായി മുന്തിരി ജ്യൂസ്‌ . ആഹാരത്തോടൊപ്പം മുന്തിരി ജ്യൂസ്‌ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാനാകുമെന്നാണ്‌ കണ്ടെത്തല്‍. പഞ്ചസാരയുടെ അളവ്‌ നിയന്ത്രക്കാന്‍ മരുന്നിനോളം തന്നെ ഈ ജ്യൂസിനാകും. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഈ കണ്ടുപിടിത്തത്തിന്‌ പിന്നില്‍.

എലികളിലായിരുന്നു ആദ്യ പരീക്ഷണം. എലികള്‍ക്ക്‌ മൂന്നുമാസം കൊഴുപ്പുള്ള ആഹാരം നല്‍കി. അതോടൊപ്പം ഇതില്‍ പകുതി എലികള്‍ക്ക്‌ മുന്തിരിജ്യൂസും മറ്റ്‌ എലികള്‍ക്ക്‌ വെള്ളവും സകുടിക്കാന്‍ കൊടുത്തു. മുന്തിരിജ്യൂസ്‌ കൊടുത്ത എലികള്‍ക്ക്‌ മറ്റ്‌ എലികളേക്കാള്‍ 18% ഭാരം കുറവായതായി കണ്ടത്തി. മാത്രമല്ല ഇവയ്‌ക്ക്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കുറവായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close