കൊല്‍ക്കത്ത പുറത്ത്; ചെന്നൈയിന്-ഗോവ ഫൈനല്‍

ഐഎസ്എല്‍ രണ്ടാം പാദത്തില്‍ ഫൈനലില്‍ ചെന്നൈയിന് എഫ്സി, എഫ്സി ഗോവ ടീമുകള്‍ ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയെ 4-2ന് തോല്പിച്ചാണ് ചെന്നൈയിന് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം പാദ സെമിയില്‍ 2-1ന് കൊല്‍ക്കത്ത ജയിച്ചെങ്കിലും ഇരു പാദങ്ങളിലെയും ആകെ സ്കോറില്‍ ഗാംഗുലിയുടെ ടീം സെമിയില്‍ പുറത്താവുകയായിരുന്നു. 22ാം മിനിറ്റില്‍ ദെജാന് ലെകികും 87ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമുമാണ് കൊല്‍ക്കത്തക്കായി ഗോള്‍ നേടിയത്.