നേപ്പാള്‍ പ്രസിഡന്റിനു നേരേ പെട്രോള്‍ ബോംബാക്രമണം

nepal-president
ഭരണഘടനാപ്രശ്‌നത്തില്‍ പ്രതിഷേധം തുടരുന്ന മാധേശികളുടെ പെട്രോള്‍ ബോംബ്‌ ആക്രമണത്തില്‍ നിന്നു നേപ്പാള്‍ പ്രസിഡന്റ്‌ വിദ്യാ ദേവി ഭണ്ഡാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കാഠ്‌മണ്ഡുവില്‍നിന്ന്‌ 225 കിലോമീറ്റര്‍ അകലെ ജനക്‌പുരിലെ പ്രശസ്‌തമായ ജാനകി ക്ഷേത്രം സന്ദശിക്കുന്നതിനിടെയാണു വിദ്യാദേവിക്കുനേരേ ആക്രമണമുണ്ടായത്‌.

ക്ഷേത്രത്തിലെ വിവാഹ പഞ്ചമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്‌ടറിലാണ്‌ പ്രസിഡന്റ്‌ ജനക്‌പുരിലെത്തിയത്‌. പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്റ്‌സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ശക്‌തമായ സുരക്ഷ ഒരുക്കിയിരുന്നു. വേദിക്കും സമീപത്തെ കൂടാരത്തിനും തീപിടിച്ചു. പ്രതിഷേധം ശക്‌തമായതോടെ പത്തു മിനിട്ടു നീണ്ട സന്ദര്‍ശനം അവസാനിപ്പിച്ച്‌ പ്രസിഡന്റ്‌ മടങ്ങി. അതിനിടെ, പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനുനേര്‍ക്കു രൂക്ഷമായ കല്ലേറുമുണ്ടായി.

പ്രസിഡന്റിനു നേരേ കല്ലുകള്‍ വലിച്ചെറിഞ്ഞ പ്രതിഷേധക്കാര്‍ ഒടുവില്‍ പെട്രോള്‍ ബോംബ്‌ എറിയുകയായിരുന്നു. പ്രസിഡന്റ്‌ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നു നേപ്പാള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്‌ജിത്‌ റായിയുടെ ജാനകിക്ഷേത്ര സന്ദര്‍ശനം റദ്ദാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close