ഐഎസ്എല്‍: ഗോവക്കെതിരെ നടപടിയെടുക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുങ്ങുന്നു

GOA ISL
ഐഎസ്എല്‍ ടീം എഫ്‌സി ഗോവക്കെതിരെ നടപടിയെടുക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുങ്ങുന്നു. അടുത്തയാഴ്ച ചെരുന്ന എഐഎഫ്എഫ് അച്ചടക്ക സമിതി യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ഐഎസ്എല്‍ രണ്ടാം സീസണ്‍ ഫൈനലിലന് ശേഷം എഫ്‌സി ഗോവ താരങ്ങളും സ്റ്റാഫും ചേര്‍ന്ന് മാച്ച് റഫറിമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന മാച്ച് കമ്മീഷണര്‍ എകെ മാമുകോയയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെക്കുറിച്ച് ആലോചിക്കുന്നത്.

മത്സരശേഷം ജാപ്പനീസ് റഫറിമാരെ രാജേഷ് മാല്‍ഗിയുടെ നേതൃത്വത്തില്‍ സബ്സ്റ്റിറ്റിയൂട്ട് കളിക്കാരും ഒഫിഷ്യല്‍സും ചേര്‍ന്ന് അസഭ്യം പറഞ്ഞതായും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എലാനോ ബ്ലൂമര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന എഫ്‌സി ഗോവ സഹ ഉടമ ദത്തരാജ് സാല്‍ഗോക്കറിന്റെ പരാതി നിലനില്‍ക്കെയാണ് മാച്ച് റഫറി ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ചെന്നൈ ക്യാപ്റ്റന്‍ എലാനോ ബ്ലൂമറെ ഗോവന്‍ കളിക്കാരും ഒഫിഷ്യല്‍സും ചേര്‍ന്നു വളയുകയായിരുന്നുവെന്നും മാമുക്കോയ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close