പല്ല് വേദന മാറ്റാം

 • പല്ല് വേദനയ്ക്ക് ഗ്രാമ്പൂവിലും മികച്ച പ്രതിവിധിയില്ല. ഗ്രാമ്പൂ പല്ലിനടിയിൽ കടിച്ച് പിടിക്കുന്നത് നല്ലതാണ്. അങ്ങനെ പറ്റാത്തവർ ഗ്രാമ്പൂ പൊടിച്ച് ഒലിവ് എണ്ണയിലോ മറ്റേതെങ്കിലും സസ്യ എണ്ണയിലോ ചേർത്ത് പേസ്റ്റ് പരിവത്തിലാക്കി പല്ലിന് മീതെ വയ്ക്കുക
 • കാൽ കപ്പ് വെള്ളത്തിൽ കുരുമുളകും ഉപ്പും പൊടിച്ച് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക അത് വേദനയുള്ള പല്ലിന് മുകളിൽ കട്ടിയായി വയ്ക്കുക ഇത് രണ്ട് മൂന്ന് ദിവസം ആവർത്തിക്കുക
 • 100 ഗ്രീം വെളുത്തുള്ളി 25 ഗ്രാം ഉപ്പ് ചേർത്ത് വേദനയുള്ള പല്ല് കൊണ്ട് കടിക്കുക. അല്ലെങ്കിൽ ഇവ രണ്ടും അരച്ചത് പല്ലിന് മുകളിൽ വയ്ക്കുക.
 •  പുളി അധികമുള്ള ഭക്ഷണം പാടില്ല
 • ഇഞ്ചിനീരും ചെറുതേനും തുല്യ അളവിൽ ചേർത്ത്  വേദനയുള്ള പല്ലിൽ പുരട്ടുക.
 • അധികം ചൂടും തണുപ്പുമുള്ള ആഹാരം ഒഴിവാക്കുക
 • സവാള പച്ചയ്ക്ക് ചവയ്ക്കുന്നത് പല്ല് വേദന കുറയ്ക്കാൻ സഹായിക്കും.ഇതിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്
 • തുണിയിൽ പാൽക്കായം കെട്ടി വേദനയുള്ള പ്ലലിന് മുകളിൽ വച്ച് സാവധാനം കടിക്കുക
 • പല്ലുവേദന കലശലാകുന്നത് രാത്രിയിനൃലാണെങ്കിൽ തല പരമാവധി ഉയർത്തി കിടക്കാൻ ശ്രദ്ധിക്കുക
 • രണ്ട് ചെറുനാരങ്ങയുടെ നീരും ഒരു നുള്ള് കായവും ചേർത്ത് ചെറുതായി ചൂടാക്കുക. ഇത് പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ വയ്ക്കുക
 • ഒരു കുടുന്ന പേരയിലയിട്ട് വെന്ത വെള്ളം ചെറുചൂടോടെ കവിൾ കൊള്ളുക
Show More

Related Articles

Close
Close