ആരാധകര്‍ക്ക് ആവേശം വിതറി ബ്ലാസ്‌റ്റേഴ്‌സ് ജയം

ഐഎസ്എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടി. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് അറുപ്പത്തിയാറാം മിനിറ്റിലാണ് ഗോള്‍ നേടിയത്.  വിനീത് നേടിയ ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്.

സീസണിലെ ആറാം മല്‍സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോളാണിത്. മൂന്നു ഐഎസ്എല്‍ സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സെമിഫൈനലും.

blas

വിജയത്തോടെ 22 പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് യോഗ്യത നേടിയത്. മൂന്നാമതുള്ള ഡല്‍ഹി ആയിരിക്കും സെമിയില്‍ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ-അത്‌ലറ്റിക്കോയെ നേരിടും.

screenshot_9

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിജയമാണിതെന്ന പ്രത്യകതയുമുണ്ട്. ആറും കൊച്ചിയില്‍ത്തന്നെ.കൊച്ചിയില്‍ രണ്ടു മല്‍സരങ്ങള്‍ കൂടി കാണാനും ഇതോടെ ആരാധകര്‍ക്ക് അവസരമൊരുങ്ങി. സെമിഫൈനലിന്റെ ഒരു പാദവും ഫൈനലും. ഈ മാസം 18 നാണ് ഫൈനല്‍.

 

Show More

Related Articles

Close
Close