സൗരയൂഥത്തിന് പുറത്ത് പുതിയ സൗരയൂഥം ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ

സൗരയൂഥമെന്നതുപോലെ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി നാസ വ്യക്തമാക്കി. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രത്തെയും ഗ്രഹങ്ങളെയും കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം’. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന ഗലീലിയോ ടെലിസ്കോപ്പിലെ ഹാര്പ്സ്എന് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ‘സൗരയൂഥം’ കണ്ടത്തെിയത്. നാസയുടെ സ്പിറ്റ്സര്‍ സ്പേസ് ടെലസ്കോപ്പ് ഈ കണ്ടത്തെല്‍ സ്ഥിരീകരിച്ചു. കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. അമോറി ട്രിയോഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക കണ്ടുപിടിത്തത്തിനുപിന്നില്‍. ഭൂമിക്ക് സമാനമായ വലുപ്പമുള്ളവയാണ് പുതിയ ഗ്രഹങ്ങള്‍. ട്രാപ്പിസ്റ്റ്1 എന്ന നക്ഷത്രത്തിനുചുറ്റുമാണ് ഇവ വലംവയ്ക്കുന്നത്. ഇവയ്ക്ക് പേരിട്ടിട്ടില്ല. സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍നിന്ന് സൂര്യനിലേക്കുള്ളതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ് നക്ഷത്രവുമായി ഈ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏഴ് ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തില്‍ സമുദ്രോപരിതലത്തിലെ താപനിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാസ പറയുന്നു. ഭൂമിയോട് സമാനതകളുള്ള ഈ ഗ്രഹത്തില്‍ ജീവന് നിലനിര്‍ത്താന്‍ കഴിയുന്നതാണോ എന്നതാണ് ഭാവിപഠനങ്ങളുടെ ലക്ഷ്യം.