ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് രണ്ട് ടീമുകള്‍ കൂടി; തിരുവനന്തപുരത്ത് നിന്ന് ടീമില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് രണ്ട് പുതിയ ടീമുകളേക്കൂടി ഔദ്യോഗികമായി പ്രഖാപിച്ചു. ജാംഷഡ്പൂര്‍, ബെഗളുരു ടീമുകളെയാണ് ലീഗില്‍ പുതിയതായി ഉള്‍പെടുത്തുക. ഇതോടെ ലീഗിലെ ടീമുകളുടെ എണ്ണം പത്താവും.അണ്ടര്‍-17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുക. അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷെഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, സിലിഗുരി, തിരുവനന്തപുരം എന്നീ ഫ്രാഞ്ചൈസികളില്‍ നിന്നാണ് ജെംഷഡ്പൂരിനെയും ബെംഗളൂരുവിനെയും തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിന് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എ.എഫ്.സി അംഗീകാരം നല്‍കിയിരുന്നു. ഐ.എസ്.എല്‍ വിജയികള്‍ക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.

Show More

Related Articles

Close
Close