ഐഎസ്എല്‍ നാലാം പതിപ്പ് ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില.

കൊല്‍ക്കത്തയുമായുള്ള ഐഎസ്എല്‍ നാലാം പതിപ്പ് ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. രണ്ട് ടീമുകളും കാര്യമായ ഗോളവസരം സൃഷ്ടിക്കാത്ത മത്സരത്തില്‍ ആര്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. കൊച്ചി സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധക പിന്തുണയുണ്ടെങ്കിലും അവസരങ്ങള്‍ ഒരുക്കുന്നതില്‍ എടികെ മുന്നിലായി. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരങ്ങളായ ഇയാന്‍ ഹ്യൂമും ദിമിറ്റര്‍ ബെര്‍ബറ്റോവും നയിച്ച മുന്നേറ്റ നിരയ്ക്ക് കൊല്‍ക്കത്തന്‍ പ്രതിരോധം ഭേദിക്കാനായില്ല.

എടികെയ്ക്കു വേണ്ടി ടാറ്റ അക്കാദമിയില്‍ കളി പഠിച്ച 19 കാരനായ ഹിതേഷ് ശര്‍മ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇടതു ഫുള്‍ബാക്ക് ബെംഗളൂരു എഫ്‌സി മുന്‍ താരം കീഗന്‍ പരേര വിങ്ങിലൂടെ കയറി വന്ന് ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഗോളി സ്റ്റീഫന്‍ റച്ച്ബുക്കയുടെ മികച്ച സേവുകളാണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം വെസ് ബ്രൗണിന് പരിക്കായതിനാല്‍ സെര്‍ബിയന്‍ താരം ലാക്കിച്ച് പെസിക്കിനായിരുന്നു ജിങ്കാനൊപ്പം പ്രതിരോധ ചുമതല. മധ്യനിരയില്‍ അരാട്ട ഇസുമിയും മിലന്‍ സിങ്ങും കാര്യമായ സംഭവന ടീമിനു നല്‍കാന്‍ സാധിച്ചില്ല.

സൂപ്പര്‍ ലീഗിലെ സൂപ്പര്‍ മുന്നേറ്റനിരയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബെര്‍ബറ്റോവ്, ഹ്യൂം, വിനീത് ത്രയത്തിന് കാണികളെ ആവേശത്തിലാക്കാന്‍ സാധിച്ചില്ല.

അതേസമയം, ഘാനന്‍ താരം പെകുസന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു കാണികളുടെ കയ്യടി നേടി. സമനിലക്കെട്ട് തുടർന്നതോടെ ഇരു പരിശീലകനും ടീമിൽ അഴിച്ചുപണി വരുത്തി. ബ്ലാസ്റ്റേഴ്സ് നിരയിൽ ഇയാൻ ഹ്യൂമിനു പകരം ഹോളണ്ട് താരം മാർക്കോസ് സിഫ്നിയോസും കൊൽക്കത്ത നിരയിൽ ജാസി കുക്കിക്കു പകരം ഇന്ത്യൻ താരം റോബിൻ സിങ് കളത്തിലിറങ്ങി. കളിക്കാരുടെ മാറ്റം കളത്തിലെ ടീമുകളുടെ പ്രകടനത്തിൽ നിഴലിക്കുകയും ചെയ്തു.

67–ാം മിനിറ്റിൽ മധ്യവരയ്ക്കു സമീപത്തുനിന്നും നീട്ടിക്കിട്ടിയ പന്തുമായി സിഫ്നിയോസ് നടത്തിയ മുന്നേറ്റം ഗോളിലെത്താതെ പോയത് നിർഭാഗ്യം കൊണ്ടുമാത്രം. ഗോൾ മണമുള്ള നീക്കവുമായി ബോക്സിനുള്ളിൽ കടന്ന സിഫ്നിയോസിനെ തകർപ്പൻ ടാക്കിളിലൂടെ കൊൽക്കത്ത ക്യാപ്റ്റൻ ജോർഡി ഫിഗ്വറസ് തടഞ്ഞു. 80–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ രണ്ടു മാറ്റങ്ങള്‍ കൂടി വരുത്തി. സി.കെ. വിനീതിനു പകരം മറ്റൊരു മലയാളി താരം കെ.പ്രശാന്തും കറേജ് പെഗൂസനു പകരം ജാക്കിചന്ദ് സിങ്ങും കളത്തിലിറങ്ങി. ഐഎസ്എൽ അരങ്ങേറ്റം കുറിച്ച പ്രശാന്ത് വലതുവിങ്ങിൽ നടത്തിയ ചില ശ്രദ്ധേയ നീക്കങ്ങൾ ഗാലറിയുടെ കയ്യടി നേടി. താരങ്ങൾ മാറിയിട്ടും സമനിലപ്പൂട്ടു പൊളിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതോടെ ഉദ്ഘാടനപ്പോരിന് ഗോള്‍രഹിതമായി അവസാനം

Show More

Related Articles

Close
Close