ഐസ്‌ലന്റ് വമ്പന്‍ താരം കേരളാ ബ്ലാസ്റ്റെഴ്സിലേക്ക്

അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട്‌കൊണ്ട് ഐസ്‌ലന്റ് മുന്നേറ്റ നിരക്കാരന്‍ ഗുഡ്ജോണിനെ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെയ്ക്ക് ലോണില്‍ സ്വന്തമാക്കി.ഇക്കാര്യം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികകമായി പ്രഖ്യാപിച്ചു. ഐസ്ന്റില്‍ സ്റ്റര്‍ജെനിന്‍ വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതിന് ശേഷമാണ് താരത്തിന്റെ കേരളത്തിലേക്കുള്ള വരവ്. ഇപ്പോഴത്തെ ക്ലബിന് വേണ്ടി എഴുപത്തിയേഴു മത്സരങ്ങളില്‍ നിന്നും നാല്‍പത്തിയൊന്നു ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഡച്ച് യുവ താരം മാര്‍ക്ക് സിഫ്നിയോസിനെ റീലീസ്സ് ചെയ്തത്. സിഫ്നിയോസ് ഗോവക്ക് വേണ്ടി സൈന്‍ ചെയ്തതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിനെ തേടി ആശ്വാസ വാര്‍ത്തയെത്തുന്നത്. ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിക്കുന്നത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

Show More

Related Articles

Close
Close