11 മലയാളികളുമായി ഇതാ പുതിയ ബ്ലാസ്റ്റേഴ്സ്

കൊച്ചി: മലയാളി ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി ലാലിഗ വേൾഡ് ടൂർണമെന്റിനായുള്ള 31 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ തുടങ്ങി 11 മലയാളികളാണ് ടീമിലുള്ളത്. ജൂലൈ 24ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മൽസരം ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്സിയും തമ്മിലാണ്. സ്പാനിഷ് ടീം ജിറോണ എഫ്സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് ടീം ∙ ഗോൾ കീപ്പർ നവീൻ കുമാർ, ധീരജ് സിങ്, സുജിത് ശശികുമാർ.

പ്രതിരോധനിര: നെമാന്യ ലാകിക് പെസിച്ച്, സിറിൽ കാലി, ലാൽ റുവാത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, അബ്ദുൽ ഹക്കു, പ്രിതംകുമാർ സിങ്, ലാൽ തകിമ, മൊഹമദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണന്‍ ∙

മധ്യനിര: കറേജ് പെക്കൂസൺ, കെസിറോൺ കിസിറ്റോ, സക്കീർ മുണ്ടംപറമ്പ, സഹ8ൽ അബ്ദു സമദ്, ദീപേന്ദ്ര സിങ് നേഗി, സുരാജ് റാവത്ത്, കെ. പ്രശാന്ത്, ഹോലിചരൺ നർസാരി, ലോകൻ മീറ്റെ, ഋഷിദത്ത് ശശികുമാർ, പ്രഗ്യാൻ സുന്ദർ ഗൊഗോയ് ∙

മുന്നേറ്റനിര: സി.കെ. വിനീത്.സ്ലാവിസ സ്റ്റൊജാനോവിക്, മാതേജ് പൊപ്‍ലാറ്റ്നിക്, സിമിൻലൻ ദൊംഗൽ, ഷയ്ബൊർലാങ് ഖർപൻ, വി.കെ. അഫ്ദാൽ,എം.എസ്. ജിതിൻ.

Show More

Related Articles

Close
Close