താരന് വീട്ടിലുണ്ട് പരിഹാരം

താരന്‍ മുടിയഴക് നശിപ്പിക്കുന്ന വില്ലനണ്. ഇതു വന്നു കഴിഞ്ഞാല്‍ പെട്ടന്നു ഇതില്‍ നിന്ന് മുക്തിയും കിട്ടില്ല. മുടി കൊഴിയുകയും കട്ടി നശ്ടമാകുകയും ചെയ്യും. സ്ത്രികളിലും പുരുഷന്മാരിലും താരന്‍ ഉണ്ടാകും. താരന്‍ അമിതമാകുന്നത് പല തലത്തിലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം കാരണമാകുകയും ചെയ്യും. താരന്‍ നിഷ്പ്രയാസം കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളയിലെ തന്നെ കൂട്ടുകള്‍. ഇതിലൊന്നാണ് തൈര്. തൈരു കൊണ്ട് എങ്ങനെയാണ് താരന്‍ മാറ്റാന്‍ സാധിയ്ക്കുകയെന്നു നോക്കാം.

* മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.

*ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും

*ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

*തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും

* പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിയ്ക്കു മൃദുത്വം നല്‍കാനും നല്ലതാണ്.

Show More

Related Articles

Close
Close