‘ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്തതാണ്’; തുറന്നു പറഞ്ഞ് ഫ്രഞ്ച് താരം

കേരളാ ബ്ലാസ്റ്റേഴ്സിലെത്താനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്ത ഒന്നായിരുന്നുവെന്ന് ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി.
‘ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവരെ വിട്ട് ഇത്രയും ദൂരെ ഒരു നാട്ടില്‍ വന്ന് കളിക്കുന്ന കാര്യം ആലോചിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ബ്ലാസ്റ്റേഴ്സിന്റെ വാഗ്ദാനം വന്നപ്പോള്‍ തീരുമാനമെടുക്കാന്‍ പ്രയാസം നേരിട്ടു. ഒടുവില്‍ പരിശീലകനോട് സംസാരിച്ചു അദ്ദേഹത്തിന്റെ ഉപദേശത്തിന് ശേഷമാണ് കേരളത്തിലേക്ക് വരാന്‍ ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടെയത്തിയപ്പോള്‍ കേരളം തന്നെ സാംസ്കാരിക വൈവിധ്യം കൊണ്ട് ഞെട്ടിച്ചു’- കാലി പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്വാഭാവിക പൊസിഷനായ സെന്റര്‍ ബാക്കായും ലെഫ്റ്റ് ബാക്കായും കാലി കളിച്ചിരുന്നു. ‘മറ്റ് പൊസിഷനുകളേക്കാള്‍ സെന്റര്‍ ബാക്കായി എനിക്ക് തിളങ്ങനാകും, ബ്ലാസ്റ്റേഴ്സില്‍ ഇപ്പോള്‍ ഒട്ടേറെ നല്ല സെന്റര്‍ ബാക്കുകളുണ്ട്.അതിനാല്‍ തന്നെ തീരുമാനങ്ങളെല്ലാം പരിശീലകന്റേതാണ്, ഏത് പൊസിഷനിലും കളിക്കാന്‍ ഞാന്‍ തയ്യാറാണ്’-കാലി പറഞ്ഞു.