ഇരിട്ടിയില്‍ പൊട്ടിത്തെറിച്ച ബോംബ് മുസ്ലീം ലീഗ് ഓഫീസില്‍ സൂക്ഷിച്ചതെന്ന് പൊലീസ്; റെയിഡില്‍ കൂടുതല്‍ ബോംബും മാരകായുധങ്ങള്‍ പിടിച്ചെടുത്തു

കണ്ണൂര്‍ ഇരിട്ടിയിലെ മുസ്ലീം ലീഗിന്റെ ഓഫീസില്‍ നിന്ന് ബോംബുകളും വടിവാളുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇരട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസില്‍ സ്‌ഫോടനം നടന്നിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ശരിയല്ലന്ന് ലീഗ് നേതൃത്വം അറിയിച്ചു.

Show More

Related Articles

Close
Close