സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു. ഹൈദരാബാദില്‍ നിന്നുള്ള നിമ്മഗഡ പ്രസാദ്, ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അര്ജുന് എന്നിവര്‍ ഉള്‍പ്പെടുന്ന കോണ്‍സോര്‍ഷ്യത്തിന്റെ കൈവശമാണ് 80 ശതമാനം ഓഹരിയും. അതേസമയം സച്ചിന്റെ ഇരുപതു ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
