മഞ്ഞപ്പടയുടെ ബ്രാന്‍ഡ് അംബാസിഡറായി ലാലേട്ടന്‍; ഗ്യാലറിയില്‍ നിറസാന്നിധ്യമായുണ്ടാകുമെന്ന് ഉറപ്പും നല്‍കി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. സച്ചിന്‍ പോയതിന്റെ സങ്കടത്തില്‍ നില്‍ക്കുന്ന ആരാധകര്‍ക്ക് ഇത് വലിയ സന്തോഷമാണ് നല്‍കുന്നത്. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലെ യുവാക്കളിലും കുട്ടികളിലും ഫുട്‌ബോളിനോട് താല്പര്യമുണ്ടാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയിലുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നെന്നും ചടങ്ങില്‍ സംസാരിക്കവേ ലാലേട്ടന്‍ പറഞ്ഞു.

Show More

Related Articles

Close
Close