മീ ടൂ ;ടാറ്റ മോട്ടോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ മാധ്യമ പ്രവർത്തക!

ബോളിവുഡിന് പിന്നാലെ ഇന്ത്യൻ കോർപറേറ്റ് മേഖലയെയും മീ ടൂ തരംഗം ഉലയ്ക്കുന്നു. ടാറ്റ മോട്ടോഴ്സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് മാധ്യമ പ്രവർത്തക മീ ടൂവിലൂടെ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ടാറ്റ മോട്ടോഴ്സിന്റെ കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് ആരോപണം വന്നത്. ഇതേ തുടർന്ന് കമ്പനി അദ്ദേഹത്തോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
നിഷ്പക്ഷമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് അവധി എടുക്കാൻ നിർദേശിച്ചതെന്ന് കമ്പനി ഒരു ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും അത് പൂർത്തിയായാൽ ഉചിതമായ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.