അടിയന്തരാവസ്ഥ നേരിട്ട പ്രസ്ഥാനവും പ്രവർത്തകരുമാണിത്.ഓല പാമ്പ് കാണിച്ച് പിണറായി ഭീഷണിപ്പെടുത്തേണ്ട

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നല്കി അഡ്വ: പി എസ് ശ്രീധരന് പിള്ള. അടിയന്തരാവസ്ഥ നേരിട്ട പ്രസ്ഥാനവും പ്രവർത്തകരുമാണിത്. ഓല പാമ്പ് കാണിച്ച് പിണറായി ഭീഷണിപ്പെടുത്തേണ്ട. ബിജെപി സ്വീകരിച്ച നയത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും വിറളിപിടിപ്പിച്ചിരിക്കയാണ്. ഇതിന്റെ പ്രതിഫലനമാണ് മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരുടെയും പ്രസ്താവനകൾ.
പോലീസിനെയും സിപിഎം അക്രമികളെയും ഉപയോഗിച്ച് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിക്കേണ്ട. വ്യക്തികളെ അവരുടെ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പികുന്നതിന്റെ പേരിൽ തുറുങ്കിൽ അടച്ചാൽ ഭരണഘടനക്ക് ഉള്ളിൽ നിന്ന് നടപടി ഉണ്ടാകുമെന്ന ബിജെപി മുന്നറിയിപ്പ് വിചിത്രമായാലും അവിചിത്രമായാലും പിണറായി മനസിലാക്കിയാൽ നല്ലത്.
വർഗ്ഗീയ അക്രമം അടിച്ചമർത്തും എന്ന് പറയുന്ന മുഖ്യമന്തി പേരാമ്പ്രയിൽ പള്ളി അക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായതിനെ കുറിച്ച് എന്ത് പറയുന്നു? വാടാനപ്പള്ളിയിലും കാസർഗോട്ടും അയ്യപ്പ ഭക്തരെ വെട്ടിയ മുസ്ലിം തീവ്രവാദികൾക്ക് എതിരെ എന്ത് നടപടി എടുത്തു?
എൻഎസ്എസിനെയും ജനറൽ സെക്രട്ടറിയെയും വളഞ്ഞിട്ട് ആക്രമിക്കുന്ന മുഖ്യമന്ത്രി, വിശ്വാസത്തിൻെറയും ആചാരത്തിന്റെയും അടിസ്ഥാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് ഏതെങ്കിലും മത – സമുദായ നേതാക്കളെ അവഹേളിച്ചിട്ടുണ്ടോ ? ഇങ്ങനെ നിലപാട് കടുപ്പിച്ചു തന്നെയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.