പുൽവാമയ്ക്ക് തിരിച്ചടി; സർജിക്കൽ സ്ട്രൈക്ക് 2.0 നടത്തി വ്യോമസേന

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി അതിർത്തി കടന്ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയതായി സൂചന. ആക്രമണങ്ങളിൽ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളിൽ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വർഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നതായി പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തിരുന്നു.മുസാഫർബാദിനടുത്ത് ബലാകോട്ടിൽ ഇന്ത്യ ബോംബ് വർഷിച്ചെന്നും ആസിഫ് ഗഫൂർ പ്രസ്താവിച്ചിരുന്നു.

Show More

Related Articles

Close
Close