Trending
എ.ബി.എസ് സുരക്ഷയോടെ പുതിയ ഫോഴ്സ് ‘ഗൂര്‍ഖ’ വിപണിയില്‍

ഇന്ത്യന്‍ ഓഫ് റോഡ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഫോഴ്സ് മോട്ടോഴ്സിന്റെ എസ് യു വി വാഹനമായ ‘ഗൂര്‍ഖ’ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) സുരക്ഷയോടെ വിപണിയില്‍. ത്രീ ഡോര്‍ എക്സ്പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്സ്പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. നിലവിലുള്ള മോഡലിനെക്കാള്‍ 30000 രൂപ കൂടുതലാണ് എബിഎസ് പതിപ്പിന്. 2018 അവസാനം 12.99 ലക്ഷം രൂപക്ക് പുതിയ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
2019 ജൂണില്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, എയര്‍ ബാഗ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു മോഡല്‍ പുറത്തിറക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.