മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ ബാറ്റിസ്റ്റ

മഹീന്ദ്ര സ്വന്തമാക്കിയ ഇറ്റാലിയന്‍ കമ്പനി പിനിന്‍ഫറീന പുതിയ വേഗതയേറിയ ഇലക്ട്രിക് കാറുകളുമായി വരുന്നു. ബാറ്റിസ്റ്റ എന്ന പേരുള്ള പുതിയ കാര്‍ ഫെറാറി, ലംബോര്‍ഗിനി, പഗാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളെ കടത്തിവെട്ടുന്ന രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും വൈദ്യുതി കരുത്തില്‍ പുറത്തിറങ്ങുന്ന കാറിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ ജെനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറി. നിലവിലുള്ള ഫോര്‍മുല വണ്‍ കാറുകളേക്കാള്‍ വേഗത നല്കുന്ന ബാറ്റിസ്റ്റ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കടക്കാന്‍ രണ്ടു സെക്കന്‍ഡുകള്‍ പൂര്‍ണ്ണമായും വേണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
1900 ബി.എച്ച്.പി കരുത്തും 2300 എന്‍.എം ടോര്‍ക്കും ഞൊടിയിടയില്‍ ബാറ്റിസ്റ്റയുടെ മോട്ടോര്‍ സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ബാറ്റിസ്റ്റക്ക് മണിക്കൂറില്‍ 402 കിലോ മീറ്ററിന് മുകളില്‍ കുതിക്കാന്‍ നിമിഷങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് കമ്പനി പറയുന്നു. പ്രകടനക്ഷമതയിലെ മികവ് കൊണ്ട് തന്നെ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് പുറംമോടി നിര്‍മ്മിച്ചിരിക്കുന്നത്. 2020ാടെ വിപണിയില്‍ പുറത്തിറക്കുന്ന ബാറ്റിസ്റ്റയുടെ നിര്‍മ്മാണവും ഡിസൈനിങ്ങും ഇറ്റലിയില്‍ നിന്നാണ്.