നന്ദി അറിയിച്ച മഹിമാരനെ തേടി പ്രധാനമന്ത്രിയുടെ മറുപടിയെത്തി

ആയുഷ്മാന്‍ ഭരതിന്റെ ഗുണഭോക്താവായ മഹിമാരന് പതിധാര് ,തന്റെ നന്ദി അറിയിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.മധ്യപ്രദേശിലെ കുക്ഷി ജില്ലയില്‍ ഒരു വാച്ച് റിപ്പയറിംഗ് സ്ഥാപനം നടത്തുകയാണ് മഹിമാരന്. തന്റെ ബൈപ്പാസ് ശസ്ത്രക്രിയ ,മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ആരോഗ്യ പദ്ധതിയിലൂടെ നടത്താനായത് ,രക്ഷിച്ചത് ഒരു കുടുംബത്തെയാണെന്നു അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു.ഈ കത്തിനാണ് പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചത്. ഇതു തന്നെ അമ്പരപ്പിച്ചു എന്ന് അദ്ദേഹം പ്രതികരിച്ചു.