വിശ്വാസത്തെ ചോദ്യം ചെയ്തയാൾക്ക് വ്ലോഗറുടെ തകർപ്പൻ മറുപടി

തന്റെ വിശ്വാസത്തെ ആര് ചോദ്യം ചെയ്താലും എതിർക്കുന്നവരാണ് നമ്മൾ. എന്നാൽ മനപ്പൂർവ്വം മറ്റൊരാളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ചിലരുമുണ്ട്. അത്തരത്തിൽ ഒരു വ്ലോഗറുടെ പോസ്റ്റിന് വന്ന കമന്റും അദ്ദേഹത്തിന്റെ മറുപടിയുമാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമ രംഗത്തെ പ്രധാന ചർച്ചാ വിഷയം.

ടെക് എക്സ്പേർട്ടും മലയാളത്തിലെ തന്നെ ആദ്യത്തെ വ്ലോഗറുമായ രതീഷ് ആർ മോനോനാണ് തന്റെ വിശ്വസത്തെ ചോദ്യം ചെയ്തയാളെ കണ്ടം വഴി ഓടിച്ചത്. കമ്പ്യൂട്ടർ പൂജയ്ക്ക് വച്ചു ഇന്നു വാൽപ്പാറയിലൊക്കെ ഒന്നു കറങ്ങി എന്ന തലക്കെട്ടിൽ പൂജാ ദിവസം പുറത്ത് കറാങ്ങാനിറങ്ങിയതിന്റെ ചിത്രവുമടക്കം ഒരു പോസ്റ്റ് തന്റെ ഫേസ്ബുക് പേജിലിട്ടു.

പിന്നാലെ ശാസ്ത്രബോധം എത്രവളർന്നിട്ടും കാര്യമില്ല എന്ന കമന്റുമായി ഒരു യുവാവെത്തി. ‘വിശ്വാസം വേറെ ശാസ്ത്ര ബോധം വേറെ.അമ്മ ഒരാളെ കാണിച്ച് തന്നിട്ട് മോനേ അതാണു നിന്റെ അച്ഛൻ എന്നു പറഞ്ഞാൽ അത് വിശ്വസിക്കാതെ നമ്മളാരും ഡി എൻ എ ടെസ്റ്റ് ചെയ്യാറില്ലല്ലോ.’ എന്നായിരുന്നു രതീഷിന്റെ മറുപടി.
രതീഷിന്റെ കമന്റിനെ അനുകൂലിച്ച് നിരവധിയാളുകൾ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ വരുന്നവർക്കൊക്കെ ചുട്ട മറുപടി കൊടുക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കമന്റിലൂടെ രതീഷ് നൽകുന്നതും.

ഐഎസ്ആർഒ ബഹിരാകാശ ദൌത്യങ്ങൾ ആരംഭിക്കുന്നതിന് മുൻപ് പലയിടത്തും പൂജകളും മറ്റും നടത്തുന്നതിനെതിരെ മലയാളികളായ ഒരുകൂട്ടമാളുകൾ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. വളരെ മോശം ഭാഷയിലുള്ള ഇത്തരക്കാരുടെ പോസ്റ്റുകളും കമന്റുകളും മനപ്പൂർവ്വം മറ്റുള്ളവരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതായിരുന്നു.

കമ്പ്യൂട്ടർ പൂജയ്ക്ക് വച്ചു ഇന്നു വാൽപ്പാറയിലൊക്കെ ഒന്നു കറങ്ങി.

ഇനിപ്പറയുന്നതിൽ Ratheesh R Menon പോസ്‌റ്റുചെയ്‌തത് 2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

Show More
Close
Close