ഷെയിൻ-ജോബി തർക്കം ഒത്തുതീർപ്പായി

നടൻ ഷെയിൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. നിലവിൽ ഷെയ്ൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുർബാനി എന്ന ചിത്രം നവംബർ 10ന് പൂർത്തിയായ ശേഷം 16 മുതൽ ജോബി നിർമിക്കുന്ന വെയിൽ എന്ന സിനിമയിൽ അഭിനയിക്കും. ഇതിനിടെ എന്തെങ്കിലും തർക്കമുണ്ടായാൽ അമ്മയുടെ പ്രതിനിധി മേൽനോട്ടം വഹിക്കുന്നതിനാണ് ധാരണ. ഇരുവർക്കും ഇടയിലുള്ള തിയതിയുടെയും പണപരമായ ഇടപാടും സംബന്ധിച്ച തർക്കത്തിന് പരിഹാരമായെന്ന് അമ്മയുടെയും നിർമാതാക്കളുടെയും പ്രതിനിധികൾ അറിയിച്ചു.

ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ പരസ്പരം ഹസ്തദാനം നൽകിയാണ് പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയച്ചത്. രണ്ട് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഇത്രയും വഷളാക്കിയത് ചില ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടലാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

ഷെയ്നിന് കരാർ പ്രകാരം നിർമാതാവ് നൽകാനുള്ള 16 ലക്ഷം രൂപ വൈകാതെ ജോബി ജോർജ് നൽകും. 40 ലക്ഷം തന്നെയാണ് കരാർ പ്രകാരമുള്ള തുക. കുടുംബത്തിന് എതിരായി നടത്തിയ പരാമർശത്തിൽ ജോബി ക്ഷമാപണം നടത്തിയതിനാൽ ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.

Show More

Related Articles

Close
Close