‘നേർവഴി നടത്തി’യതിന് ലക്ഷങ്ങൾ പ്രതിഫലം; വേണ്ടെന്ന് ഗുഹ, ലിമായെ

ബിസിസിഐയെ നേർവഴിക്കു നയിക്കാൻ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള നാലംഗ ഭരണസമിതിയെ 2017 ജനുവരി 30ന് ആണു സുപ്രീം കോടതി നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ആർ.എം.ലോധ കമ്മിഷൻ സുപ്രീം കോടതിക്കു സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുകയായിരുന്നു സമിതിയുടെ പ്രാഥമിക ദൗത്യം.  ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ നായിക ഡയാന എഡുൽജി, ധനകാര്യസ്ഥാപനമായ ഐഡിഎഫ്സി മാനേജിങ് ഡയറക്ടർ വിക്രം ലിമായെ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ക്രിക്കറ്റിൽ ഗുഹയ്ക്കുള്ള ആഴത്തിലുള്ള അറിവു കണക്കിലെടുത്താണു സുപ്രീം കോടതി അദ്ദേഹത്തെ സമിതിയിലുൾപ്പെടുത്തിയത്.

‘മനസാക്ഷി’ സമ്മതിക്കില്ലെന്ന പരാമർശത്തോടെയാണ് ഗുഹ സുപ്രീംകോടതി അനുവദിച്ച പ്രതിഫലം നിരസിച്ചത്. അതേസമയം, സമിതി അധ്യക്ഷൻ വിനോദ് റായിക്കും അംഗം ഡയാന എഡുൽജിക്കും 33 മാസത്തെ ഭരണത്തിന് 3.5 കോടി രൂപ വീതം വേതനമായി ലഭിക്കും. 2017ൽ മാസം 10 ലക്ഷം രൂപ വീതവും 2018ൽ 11 ലക്ഷം വീതവും 2019ൽ 12 ലക്ഷം രൂപ വീതവും കണക്കാക്കിയാണ് ഇത്.

സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റതോടെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി സ്ഥാനമേറ്റതോടെ , സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു.

Show More

Related Articles

Close
Close