കൗമാര കേരളത്തിന്റെ കായിക കുതിപ്പിന് തുടക്കം; ആദ്യ സ്വർണം എറണാകുളത്തിന്, പാലക്കാട് മുന്നിൽ

കണ്ണൂർ: കൗമാര കേരളത്തിന്റെ കായിക കുതിപ്പിന് തുടക്കം കുറിച്ച് ട്രാക്ക് ഉണർന്നു. സർവകലാശാലയുടെ മാങ്ങാട്ട് പറമ്പിലെ സിന്തറ്റിക്ക് ട്രാക്കിലാണ് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് തുടക്കമായത്.

മൂവായിരം മീറ്ററിലെ എല്ലാ വിഭാഗത്തിലെയും മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് സ്വർണ്ണവുമായി പാലക്കാടാണ് മുന്നിൽ. ആദ്യ സ്വർണം എറണാകുളത്തിനാണ് ലഭിച്ചത്. പൂർത്തിയായ നാല് ഫൈനലുകളിൽ പാലക്കാട് രണ്ടും എറണാകുളവും കോഴിക്കോടും ഓരോ സ്വർണവും സ്വന്തമാക്കി.

ഫോട്ടോ ഫിനിഷിങ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്ട്രോണിക്ക് ഉപകരണം, ഫോൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം തുടങ്ങിയവ മേളയിൽ ഉപയോഗിക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

Show More

Related Articles

Close
Close