ലോകകപ്പ് സ്വപ്നങ്ങൾ അവസാനിക്കുന്നു; യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ തോൽവി വഴങ്ങി ഇന്ത്യ

മസ്ക്കറ്റ്: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിക്കുന്നു. മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഫിഫ ലോകകപ്പ് 2022, എഎഫ്‌സി ഏഷ്യൻ കപ്പ് 2023, സംയുക്തയോഗ്യതാ മത്സരത്തിൽ ഒമാനോട് തോൽവി വഴങ്ങി ഇന്ത്യ. ഈ തോൽവിയോടുകൂടി യോഗ്യത നേടുവാനുള്ള ഇന്ത്യയുടെ അവസാന സാധ്യതയും നഷ്ടമായി. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഒമാൻ ടീമിന് മുൻപിൽ പിടിച്ചു നില്ക്കാൻ ഇന്ത്യൻ ടീമിനു സാധിച്ചില്ല. ഒരവസരം പോലും ആഥിതേയർക്കെതിരെ നേടിയെടുക്കാൻ ഇന്ത്യൻ ടീമിനായില്ല എന്നതാണ് വസ്തുത.

കളിയുടെ ആദ്യ അഞ്ചാം മിനിറ്റിൽ ഒമാൻ ടീമിന് വീണു കിട്ടിയ പെനാൽറ്റി സാധ്യത ഗസാനിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ബോക്സിൽ ഗസാനിയെ രാഹുൽ ബെക്കെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഗസാനിയുടെ കിക്കിൽ പന്ത് ബാറിന് മുകളിലൂടെ ലക്‌ഷ്യം മറന്നു പാഞ്ഞു. എങ്കിലും മുപ്പത്തിമൂന്നാം മിനിറ്റിലെ ഗോളിലൂടെ ആ പിഴവ് മെഹ്സൻ അൽ ഗസാനി പരിഹരിച്ചു.

പ്രതിരോധത്തിൽ ഇന്ത്യൻ ടീമിന് ധാരാളം പിഴവുകൾ സംഭവിച്ചു. ആദ്യ പകുതിയിൽ തന്നെ പരിക്ക് മൂലം പ്രണയ ഹാൽദറിനെയും ആദിൽഖാനേയും പിൻവലിക്കേണ്ടിവന്നത് ടീമിന് വീണ്ടും തിരിച്ചടിയായി. ഇരുവർക്കും മഞ്ഞക്കാർഡും ലഭിച്ചിരുന്നു. മുഹ്സെൻ അൽ ഗസാനിയെ വീഴ്ത്തിയതിനാണു പ്രണോയ് ഹാൽദറിന് മഞ്ഞകാർഡ് ലഭിച്ചത്. പകരക്കാരായി ഇറങ്ങിയ വിനീത് റായിയും അനസ് എടത്തൊടിക്കക്കും കളിയിൽ മാറ്റങ്ങളൊന്നും കൊണ്ടുവരാനായില്ല.

ഇതോടു കൂടി അഞ്ചു കളിയിൽ നിന്നായി വെറും മൂന്നു പോയിന്റുകൾ മാത്രം നേടി ഇന്ത്യ നാലാം സ്ഥാനത്തു തുടരുന്നു. അഞ്ചു കളിയിൽ നിന്നായി പന്ത്രണ്ടു പോയിന്റുകൾ നേടി ഒമാൻ രണ്ടാം സ്ഥാനത്തു തുടരുന്നു.

Show More

Related Articles

Close
Close