ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് സുരേഷ് ഗോപി അപ്രത്യക്ഷനായത്? ശ്രീകുമാരന്‍ തമ്പി

സിനിമ അഭിനയരംഗത്തു നിന്ന് നടന്‍ സുരേഷ് ഗോപിയുടെ പിന്മാറ്റം സംബന്ധിച്ച് ചോദ്യങ്ങളുമായി സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരന്‍ തമ്പി.

സുരേഷ് ഗോപി ഒരിടവേളയ്ക്കു ശേഷം തിരികെഎത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട ശേഷം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ ചോദ്യം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങള്‍ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടന്‍ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിര്‍മ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത്? അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തത്്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ എന്നും ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു.

 

Show More

Related Articles

Close
Close