Trending

നിയമവകുപ്പിൻ്റെ അനുമതി വേണ്ടെന്ന് എ.കെ ബാലന്‍

സ്പ്രിങ്ക്ളർ ഇടപാടിന്റെ പേരിൽ മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ. കരാർ നൽകിയതിൽ തെറ്റില്ല. ഇടപാട് ഐടി വകുപ്പ് മാത്രം അറിഞ്ഞാൽ മതി. നിയമവകുപ്പിൻ്റെ അനുമതി വേണ്ടെന്നും, ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവർത്തനത്തിന് കമ്പനി പ്രാപ്തമാണേ‍ാ എന്നതുമാത്രം നേ‍ാക്കിയാൽ മതി. സേവനം വെറുതെ കിട്ടുന്നത് സ്വീകരിക്കുന്നതിൽ എന്താണ് തടസം മന്ത്രി ചേ‍ാദിച്ചു.

പ്രതിപക്ഷത്തിന്റേതു തികച്ചും രാഷ്ട്രീയ ആരേ‍ാപണമാണ്. അവർക്ക് സർക്കാരിന്റെ മികച്ച പ്രവർത്തനത്തിൽ ആശങ്കയുണ്ട്. സ്പിൻക്ലർ കരാറുമായി ബന്ധപ്പെട്ട് നാളെ പ്രശ്നം വന്നാല്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ഐടി വകുപ്പിന് മാത്രമായിരിക്കും ഉത്തരവാദിത്തം. സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് ഐടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. എഡിബി കരാറിന്റെ ഒരു രേഖപോലും സെക്രട്ടേറിയറ്റിലില്ലെന്ന് ഓർക്കണമെന്നും നിയമമന്ത്രി പറഞ്ഞു.

Show More

Related Articles

Close
Close