Trending

‘ലോക്ക് ഡൗൺ ഇളവ്, കേരളം മാര്‍ഗനിര്‍ദേശം ലംഘിച്ചു:കേന്ദ്രം

ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, പുസ്തകശാലകൾ, നഗരങ്ങളിലെ ബസ് സർവീസ്, കാറുകളിൽ രണ്ടു പേരുടെ യാത്ര, ബൈക്ക് യാത്ര എന്നിവയ്ക്കാണ് കേരളം ഉത്തരവിലൂടെ ഇളവ് നൽകിയത്. ഇത് കേന്ദ്ര നിർദ്ദേശങ്ങൾ ലഘൂകരിക്കുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ലംഘിക്കുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് കത്തയച്ചത്.

മാർഗനിർദേശങ്ങളിൽ അനുവാദം നൽകിയിരിക്കുന്ന കാര്യങ്ങൾക്കു മാത്രമേ ഇളവ് അനുവദിക്കാനാകു.ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വെള്ളം ചേർക്കാനാവില്ല. അതേസമയം കേന്ദ്രനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളം ഇളവുകള്‍ നല്‍കിയതു കേന്ദ്രത്തെ അറിയിച്ചതിനു ശേഷമാണെന്നും മന്ത്രി വ്യക്തമാക്കി.

Show More

Related Articles

Close
Close