Trending

രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1007 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. 1594 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 393 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം ആകെ രോഗികളുടെ എണ്ണം 5982 ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 226 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 31,332 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കോവിഡ് കേസുകളുടെ ഇരട്ടിക്കൽ നിരക്ക് 10.9 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close