Trending

സംസ്ഥാനത്ത് ഇന്ന് പൂർണ ഒഴിവ് ദിവസം

സംസ്ഥാനത്ത് ഇന്ന് പൂർണ ഒഴിവ് ദിവസം. ഞായറാഴ്ച്ച ദിവസം ഒഴിവ് ദിവസമാക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം ഒഴിവ് നൽകാൻ പ്രായോഗിക ബുന്ധിമുട്ട് നേരിടുന്ന മേഖലകൾക്ക് ഇന്ന് ഇളവ് നൽകിയിട്ടുണ്ട്.

കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്ന് ഡിജിപി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ കൂടുതലായി പൊതു നിരത്തുകളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഞായറാഴ്ച്ച ദിവസം പൂർണമായും അവധി ദിവസമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

കടകളോ ഓഫീസുകളോ സ്വകാര്യ സ്ഥാപനങ്ങളോ തുറക്കാൻ അനുവദിക്കില്ല. ഇന്നലെ വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടെന്ന് പറഞ്ഞതിനാൽ ഇന്ന് ഒഴിവ് നൽകാൻ കഴിയാത്ത മേഖലകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത ആഴ്ച്ച മുതൽ ഞായർ ദിവസം എല്ലാ മേഖലകൾക്കും അവധിയായിരിക്കും. ആരും പുറത്തിറങ്ങാൻ പാടില്ലെന്നും സർക്കാർ നിർദേശമുണ്ട്.

കേന്ദ്രസർക്കാർ ലോക്ക് ഡൌൺ നീട്ടിയതിനാലാണ് സംസ്ഥാനം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ഹോട്ട് സ്പോട്ടുകളിലും റെഡ് സോണിലും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. എന്നാൽ ഓറഞ്ച്, ഗ്രീൻ സോണുകളിൽ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഇളവുകൾ സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെയുള്ളതിന് പുറമെ മുൻകൂർ അനുമതിയോടെയുള്ള അന്തർ ജില്ലാ യാത്രകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Show More

Related Articles

Close
Close