Trending
രാജ്യത്ത് രോഗബാധിതർ 38000ന് അടുത്ത്

രാജ്യത്ത് കോവിഡ് -19 മൂലമുള്ള മരണസംഖ്യ 1,223 ആയി ഉയർന്നു. ശനിയാഴ്ച രാത്രി വരെ 37,776 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങളും 2,411 പേരിൽ രോഗബാധയും സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 26,565 ആണ്, 10,017 പേർ സുഖം പ്രാപിച്ചു.