സിനിമാമേഖലയ്ക്ക് ഇളവുകള്‍; തിങ്കളാഴ്ച മുതല്‍ അനുമതി.

സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ചു. പരമാവധി അഞ്ചുപേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം.  ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി.സിനിമാമന്ത്രി എ.കെ.ബാലന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ.

Show More

Related Articles

Close
Close