Trending

ലോക്ഡൗൺ: പുതിയ മാർഗനിര്‍ദേശം പുറത്തിറക്കി

ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാർഗ നിര്‍ദേശം സർക്കാർ പുറത്തിറക്കി. റെഡ് സോൺ ജില്ലകളിലെ ഹോട്സ്പോട്ട് പ്രദേശങ്ങളിൽ നിലവിലെ നിർദേശങ്ങൾ തുടരും. മറ്റു പ്രദേശങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകും. ഓറഞ്ച് സോണിലെ ഹോട്സ്പോട്ടുകളിൽ നിലവിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഗ്രീന്‍ സോണിലും നിലവിലെ സുരക്ഷ തുടരും.

ഗ്രീന്‍ സോണുകളിലെ ഇളവുകള്‍/നിയന്ത്രണങ്ങള്‍:

  • ∙പൊതുഗതാഗതം അനുവദിക്കില്ല ∙
  • സ്വകാര്യ വാഹനങ്ങളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ അനുവദിക്കില്ല ∙
  • ടൂവീലറിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിൻസീറ്റ് യാത്ര അനുവദിക്കില്ല
  • സിനിമാ തിയേറ്റർ, ആരാധനാലയം, പാർക്കുകൾ, ജിം തുടങ്ങിയവയിലെ നിയന്ത്രണം തുടരും ∙
  • മദ്യശാലകൾ, മാളുകൾ, ബാർബർ ഷോപ്പുകൾ തുറക്കില്ല ∙
  • വിവാഹം, മരണാനന്തര ചടങ്ങുകൾ: 20 പേർ മാത്രം പങ്കെടുക്കാം ∙
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ നടത്തപ്പിന് നിബന്ധനകൾ പാലിച്ച് തുറക്കാം.
  • അവശ്യ സർവീസല്ലാത്ത സർക്കാർ ഓഫിസുകൾ മേയ് 17വരെ പ്രവർത്തിക്കും. ശനിയാഴ്ച ഓഫിസുകൾക്ക് അവധിയായിരിക്കും.
  • ഗ്രീൻ മേഖലയിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
  • ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7.30 വരെ ആയിരിക്കും. ആഴ്ചയിൽ ആറു ദിവസം തുറക്കാം. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച എല്ലാ സോണുകളിലും പൂർണമായ ലോക്ഡൗൺ ആയിരിക്കും.
  • ഹോട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സലുകൾ നൽകാം. നിലവിലുള്ള സമയക്രമം പാലിക്കണം. ∙
  • ഷോപ്പ് ആൻഡ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം.
  • ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവർത്തിപ്പിക്കാം.

 

Show More

Related Articles

Close
Close