Trending

ബിഎസ്എഫ് ആസ്ഥാനത്തിന്റെ രണ്ട് നിലകള്‍ അടച്ചു

ഡല്‍ഹിയിലെ ബിഎസ്എഫ് ആസ്ഥാനത്തിന്റെ രണ്ട് നിലകള്‍ അടച്ചു. ബിഎസ്എഫ് ആസ്ഥാനത്തെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രണ്ട് നിലകള്‍ അടച്ചത്. ബിഎസ്എഫ് ആസ്ഥാനത്തും പരിസരത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ആകെ എട്ട് നിലകളാണ് ആസ്ഥാനത്തിന് ഉള്ളത്. ഇതില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജീവനക്കാരന്‍ കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട രണ്ട് നിലകളാണ് അടച്ചത്.ലോധി റോഡിലുള്ള സിജിഒ കോംപ്ലക്‌സിലാണ് ബിഎസ്എഫ് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

25 ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 40 ആയി. രാജ്യത്ത് ആകെ 42 ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close