കൊവിഡ് കാലത്ത് വേറിട്ട പ്രവര്‍ത്തന രീതിയുമായി യുവജന സംഘടന

കൊച്ചി: കൊവിഡ് കാലത്ത് വേറിട്ട പ്രവര്‍ത്തന രീതിയുമായി യുവജന സംഘടന. കൊവിഡ് വലിയ ഭീഷണി സൃഷ്ടിച്ച എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷാ കവചമൊരുക്കുകയാണ് ഇവര്‍ ചെയ്തത്. ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും തെര്‍മല്‍ സ്കാനറുകള്‍ വിതരണം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരായ സംഭവം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കളത്തിലിറങ്ങിയത്.

എറണാകുളം കടവന്ത്ര സിഐ എം.എ.എസ് സാബുജിക്ക് തെര്‍മല്‍ സ്കാനര്‍ നല്‍കി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ ഗീവര്‍ പുതുപ്പറമ്പില്‍ പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പോരാട്ടത്തിലെ മുന്നണി പോരാളികളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍. വീടും കുടുംബവും വിട്ട് സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തിയാണ് ഓരോ സേനാ അംഗവും പ്രവര്‍ത്തിക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്കായി സേവനമനുഷ്ഠിക്കുന്ന പോലീസ് സേനയ്ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഗീവര്‍ പുതുപ്പറമ്പില്‍ പറഞ്ഞു. ചടങ്ങില്‍ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജോണ്‍ ലോയ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് നേതാക്കളായ സിബി ചാക്കോ, സ്ലിബിന്‍ പോള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Show More

Related Articles

Close
Close