പ്രിയങ്കാ വാദ്രയുടെ ഉപദേശക സമിതിയില്‍ കൂടുതല്‍ പേരെ നിയമിച്ചു
പ്രിയങ്ക പൂര്‍ണ്ണ പരാജിതയാണെന്ന തരത്തില്‍ പ്രവര്‍ത്തകരില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപദേശക സമിതിയില്‍ പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്രയുടെ ഉപദേശക സമിതിയില്‍ കൂടുതല്‍ പേരെ നിയമിച്ച് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി. നാല് പേരെയാണ് ഉത്തര്‍പ്രദേശിന്റെ ചുമതല കൂടി വഹിക്കുന്ന പ്രിയങ്കയുടെ ഉപദേശക സമിതിയില്‍ പുതുതായി നിയമിച്ചിരിക്കുന്നത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ പ്രിയങ്ക പൂര്‍ണ്ണ പരാജിതയാണെന്ന തരത്തില്‍ പ്രവര്‍ത്തകരില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപദേശക സമിതിയില്‍ പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്.
രാകേഷ് സച്ചാന്‍, ആചാര്യ പ്രമോദ് കൃഷ്ണം, ഹരേന്ദ്മാലിക്, ബേഗം നൂര്‍ ബാനോ എന്നിവരാണ് പ്രിയങ്കയുടെ ഉപദേശക സമിതിയിലെ പുതിയ അംഗങ്ങള്‍.
കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്കാ വാദ്രയ്ക്കായി സോണിയ ഗാന്ധി 18 അംഗങ്ങളുടെ ഉപദേശക സമിതിയെ നിയോഗിച്ചത്. അജയ് രാജ് കപൂര്‍, മോനിഷ കിദ്വായ്, പിഎല്‍ പൂനിയ, ആര്‍പിഎന്‍ സിംഗ് തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ടാണ് ഉപദേശക സമിതി രൂപീകരിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയിലും പ്രിയങ്കയുടെ ഉപദേശക സമിതിയിലേക്ക് മൂന്ന് പേരെ പുതുതായി നിയമിച്ചിരുന്നു. വിവേക് സിംഗ്, മൊഹ്ദ് മുഖ്യൂം, വിനോദ് ചതുര്‍വേദി എന്നിവരെയാണ് പുതുതായി നിയമിച്ചത്. ഇതില്‍ വിവേക് സിംഗ് അടുത്തിടെ മരണപ്പെട്ടിരുന്നു.