ബാറുകള്‍ തുറക്കല്‍ ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്ന കാര്യം അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന്.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളത്തിലും ബാറുകള്‍ തുറക്കാമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിത അകലം പാലിച്ച് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ബാറുകളും പ്രവര്‍ത്തിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Close
Close