ആവേശം വിതറി കേരളം പിടിക്കാന്‍ വീണ്ടും മോദി

ഏപ്രില്‍ രണ്ടിന് കോന്നിയിലും തിരുവനന്തപുരത്തും പൊതുപരിപാടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു.കോന്നിയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികള്‍ ആണ് അദ്ദേഹം എത്തുക. ഏപ്രില്‍ രണ്ടിന് ഉച്ചക്ക് 12 മണിക്ക് പത്തനംതിട്ട പ്രമാടത്ത് നടക്കുന്ന പരിപാടിയും ,വൈകീട്ട് നാലിന് കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയും ആണ് മോദിക്കുള്ളത്.

കഴിഞ്ഞ ദിവസം പാലക്കാട്‌ കോട്ട മൈതാനത്ത് നടന്ന പ്രോഗ്രാമില്‍ ജനലക്ഷങ്ങള്‍ ആണ് പ്രധാനമന്ത്രിയെ ഒരു നോക്ക് കാണുവാനായി എത്തിയത്. ആശയ പരമായ പോരാട്ടത്തിനു പകരം കൊലപാതക രാഷ്ട്രീയമാണ് കേരളത്തിലെ ഇടതു പക്ഷം മുന്‍പോട്ടു വക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ ഇടതു-വലതു മുന്നണികളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. മുപ്പതു വെള്ളിക്കാശിനാണ് യൂദാസ് യേശുക്രിസ്തുവിനെ ഒറ്റിയതെങ്കില്‍ കുറച്ചു സ്വര്‍ണത്തിന് വേണ്ടി കേരളത്തെ ഒറ്റിയവരാണ് എല്‍ ഡി എഫ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close